രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് വേണ്ടത്'; രാഹുലിനെ അധിക്ഷേപിച്ച് പ്രഗ്യാ താക്കൂര്‍

rahulpragya-12
SHARE

രാഹുല്‍ ഗാന്ധിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി എംപി പ്രഗ്യാ താക്കൂര്‍. കേംബ്രിജ് പരാമര്‍ശത്തിലാണ് രാഹുലിനെ അധിക്ഷേപിച്ച് പ്രഗ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിദേശ സ്ത്രീക്ക് ജനിച്ച മകന് ദേശസ്നേഹിയാകാന്‍ ഒരിക്കലും കഴിയില്ലെന്ന് ചാണക്യന്‍ പറഞ്ഞത് രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 

ഇന്ത്യയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷം സംസാരിക്കുമ്പോള്‍ മൈക്ക് ഓഫാക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു കേംബ്രിജ് സര്‍വകലാശാലയില്‍  രാഹുല്‍ പറഞ്ഞത്. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വാക്പോരിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഗ്യയുടെ അധിക്ഷേപം. രാഹുല്‍ വിദേശത്ത് പോയി ഇന്ത്യയെ പരിഹസിച്ചതിലും വലിയ നാണക്കേട് വരാനില്ലെന്നും രാഹുലിനൊന്നും രാഷ്ട്രീയത്തില്‍ ഇടം നല്‍കാതെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുലിന്റെ അമ്മ ഇറ്റലിക്കാരിയായത് കൊണ്ട് തന്നെ രാഹുല്‍ ഇന്ത്യക്കാരനല്ലെന്നും അവര്‍ ആരോപിച്ചു.

Should be thrown out of country': Pragya Thakur slams Rahul

MORE IN INDIA
SHOW MORE