യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ഡൽഹിയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചിയിൽ നിന്ന്  ഡൽഹിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം ഭോപ്പാലിലേക്ക് വഴി തിരിച്ചുവിട്ടു. ഇൻഡിഗോയുടെ 6E 2407  വിമാനത്തിലാണ് യാത്രക്കാരൻ സ​‍ഞ്ചരിച്ചിരുന്നത്. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭോപ്പാലിൽ ഇറങ്ങിയ ഉടൻ തന്നെ യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിൽസ ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. യാത്രക്കാരനെ ഇറക്കിയ ശേഷം വിമാനം ഡൽഹിയിലേക്ക് തിരിച്ചു.

IndiGo flight from Cochin to Delhi diverted to Bhopal due to medical emergency