ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്ന് പ്രധാനമന്ത്രി പറയണമെന്ന് ഉദ്ധവ് താക്കറെ

ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്നും ഏകധിപത്യമാണന്നും പ്രധാന മന്ത്രി ചെങ്കോട്ടയില്‍ നിന്ന് പ്രഖ്യാപിക്കണമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഷിന്‍ഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ താക്കറെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയു‌െട അടിമയാണന്നും മുംബൈയില്‍ അണികളോ‌ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയു‌‌ടെയും അമിത് ഷായുടെയും തിരക്കഥയക്കനുസരിച്ച് പാവയെപ്പോലെ പ്രവര്‍ത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണന്നും ഉദ്ധവ് വിഭാഗത്തിന്‍റെ ഔദ്യോഗിക പത്രമായ സാമ്നയില്‍ താക്കറെ വിമര്‍ശിച്ചു. രാജ്യദ്രോഹികള്‍ക്ക് തെര‍ഞ്ഞെ‌ുപ്പ് കമ്മീഷന്‍ പാരിതോഷികം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയു‌‌ടെ യഥാര്‍ഥ ചിഹ്നം ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയതിന് പിന്നില്‍ ആരുടെ സമ്മര്‍ദമാണന്ന് മഹാരാഷ്​ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടേല തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.

എന്നാല്‍ കമ്മീഷന്‍റെ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകാനായിരുന്നു എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാറിന്‍റെ പക്ഷം. കമ്മീഷന്‍റെ നീക്കം വലിയ സ്വാധീനം ചെലുത്തില്ലന്നും ഉദ്ധവിന്‍റെ പുതിയ ചിഹ്നം ജനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയുെട കാലത്ത് കോണ്‍ഗ്രസിന്‍റെ പൂട്ടിയ കാള ചിഹ്നം മാറി കൈപ്പത്തി വന്നപ്പോള്‍ ജനെ ഏറ്റെടുത്തതിനെ ഉദ്ധരിച്ചായിരുന്നു പവാര്‍ സംസാരിച്ചത്