
പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിര്‍ദേശം. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. പശു സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും ഉത്തരവിലുണ്ട്.
ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.പാശ്ചാത്യസംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.പാശ്ചാത്യ സംസ്കാരത്തിന്‍റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്.