സ്വവർ​ഗാനുരാ​ഗികളെ വേർപ്പെടുത്തിയ കേസ്: ഹൈക്കോടതി തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ

court-06
SHARE

കേരളത്തിലെ സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ട പെണ്‍കുട്ടിയെ കൊല്ലം കുടുംബ കോടതിയില്‍ ഹാജരാക്കാനും ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മതാതാപിതാക്കള്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പങ്കാളിയുടെ ആരോപണത്തില്‍ സുപ്രീംകോടതി ഇ–കമ്മറ്റി പ്രതിനിധിയും കേരളത്തില്‍ നിന്നുള്ള ജുഡീഷ്യല്‍ ഓഫീസറും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതി അറയിച്ചു. ഈമാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും. 

Supreme court stays kerala hc proceddings on plea by lesbian woman

MORE IN INDIA
SHOW MORE