വെള്ള ടീ ഷർട്ട്, അതേ താടി; ഇത് രാഹുൽ ഗാന്ധിയല്ലേ? താരമായി അപരൻ

rahul-gandhidupe
SHARE

സമൂഹ മാധ്യമങ്ങളിൽ താരമായി രാഹുൽ ഗാന്ധിയുടെ അപരൻ. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ  ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നത് ഈ അപരനൊപ്പം ആണ്.

വെള്ള ടീ ഷർട്ട് ... രാഹുൽ ഗാന്ധിക്ക് സമാനമായ താടി. ഒറ്റ നോട്ടത്തിൽ രാഹുൽ ഗാന്ധി തന്നെ. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് നീങ്ങിയ ഈ അപരന്റെ ചിത്രങ്ങൾ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. യുപി മീററ്റ്  സംഗത് ഗ്രാമത്തിൽ നിന്നുള്ള ഫൈസൽ ചൗധരി കോൺഗ്രസ്  പ്രവർത്തകനാണ്.

ഫോട്ടോ വൈറലായതോടെ ഫൈസലിനെ നേരിട്ട് കാണാനെത്തുന്നവരുടെ തിരക്കാണ്. ജനുവരി ആദ്യവാരം യുപിയിലേക്ക് ഭാരത് ജോഡോ യാത്ര എത്തിയപ്പോഴാണ് ഫൈസൽ നടക്കാൻ തുടങ്ങിയത്. ആദ്യ ദിനത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമെടുത്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. 

Rahul gandhi duplicate faisal chaudhary

MORE IN INDIA
SHOW MORE