പാകിസ്ഥാനി കാമുകിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു; യുവാവ് പിടിയിൽ

man-arrest
SHARE

പാകിസ്ഥാനി കാമുകിയെ ഇന്ത്യയിലേക്ക്  അനധികൃതമായി കടത്തി കൊണ്ടു വന്ന യുവാവ് ബെംഗളുരുവിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവാണ് പിടിയിലായത്. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് കാമുകിയെ നേപ്പാൾ വഴി ഇന്ത്യയിലേക്ക്  രേഖകളില്ലാതെ  കൊണ്ടുവരികയായിരുന്നു.

ഏതാനും മാസങ്ങൾക്കുമുമ്പ് മുലായം പെൺകുട്ടിയെ നേപ്പാളിലേക്ക് കൊണ്ടുവന്നു, അവിടെവച്ചവർ വിവാഹിതരായി. ഇന്ത്യ-നേപ്പാൾ അതിർത്തി കടന്നാണ് ദമ്പതികൾ  ബീഹാറിലെ ബിർഗഞ്ചിൽ എത്തിയത്. തുടർന്ന് ഇരുവരും ബെംഗളൂരിലെത്തി. 2022 മുതൽ മുലായം അവിടെ സെക്യൂരിറ്റിഗാർഡായി ജോലി ചെയ്യുകയാണ്. ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരും താമസിച്ചത്. റാവ യാദവ് എന്ന് പേരുമാറ്റി ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ച ശേഷം മുലായം സിംഗ് ഇഖ്‌റയ്ക്ക് വ്യാജ ആധാർ കാർഡും എടുത്തുകൊടുത്തു. 

പാകിസ്ഥാനിലുള്ള കുടുംബാംഗങ്ങളെ ഇഖ്റ ബന്ധപ്പെടാൻ ശ്രമിക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയതോടെയാണ് കടത്തൽ പുറത്തറിയുന്നത്.  മുലായത്തെയും ഇഖ്റയെയും അറസ്റ്റ് ചെയ്യുന്നതിനുമുൻപ് പോലീസ് വിശദാംശങ്ങൾ പരിശോധിച്ചു. പിന്നീട് ഇഖ്‌റയെ എഫ്‌ആർആർഒ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷം സ്‌റ്റേറ്റ് ഹോമിലേക്ക് റിമാൻഡ് ചെയ്തു. ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്നറിയാൻ ഇഖ്‌റയുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചുവരികയാണ്.

MORE IN INDIA
SHOW MORE