'ശ്രദ്ധയെ 35 കഷണമല്ലേ, നിന്നെ 70 ആയി വെട്ടി നുറുക്കും'; ഭീഷണിപ്പെടുത്തി യുവാവ്

sexual-harassment-0o5
പ്രതീകാത്മക ചിത്രം
SHARE

70 കഷണങ്ങളായി വെട്ടി നുറുക്കുമെന്ന് പങ്കാളി ഭീഷണിപ്പെടുത്തുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും യുവതിയുടെ പരാതി. മഹാരാഷ്ട്രയിലെ ധുലെയിലാണ് സംഭവം. അർഷാദ് സലിം മാലിക് എന്ന യുവാവിനെതിരെയാണ് പങ്കാളി പൊലീസിൽ പരാതിപ്പെട്ടത്. ശ്രദ്ധാ വാക്കറെ 35 കഷ്ണമാക്കിയെങ്കിൽ നിന്നെ 70 ആക്കും എന്ന് പറഞ്ഞുവെന്നാണ് യുവതിയുടെ പരാതി.

2021 ജൂലൈ മുതലാണ് യുവതി അർഷാദിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. താൻ മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും ഭർത്താവ് 2019 ൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്നും യുവതി പറയുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു മകളുണ്ട്. പിന്നീട് ഹർഷൽ മാലി എന്ന് പരിചയപ്പെടുത്തിയ അർഷാദിനെ കണ്ടുമുട്ടിയെന്നും ഇയാൾ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഒപ്പം താമസിക്കുന്നതിനായി കൂട്ടിക്കൊണ്ടുവന്നുവെന്നും അവർ പറയുന്നു. ലിവ്–ഇൻ– റിലേഷൻഷിപ്പിനുള്ള സത്യവാങ്മൂലം തയ്യാറാക്കുന്നതിനിടയിലാണ് ഹർഷലിന്റെ യഥാർഥ പേര് അർഷാദെന്നാണെന്ന് യുവതി അറിയുന്നത്. 

തന്നെ അർഷാദ് നിർബന്ധിച്ച് മതം മാറ്റിയെന്നും കുട്ടിയെ മതംമാറ്റാൻ തന്നെ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. അർഷാദിന്റെ പിതാവും തന്നെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ യുവതി ആരോപിക്കുന്നു.അർഷാദുമായുള്ള ബന്ധത്തിലും യുവതിക്ക് ഒരു കുട്ടിയുണ്ട്. ഗാർഹിക പീഡനം സഹിക്കാവുന്നതിനപ്പുറത്താണെന്നും ശ്രദ്ധയെ 35 കഷണമാക്കിയെങ്കിൽ നിന്നെ ഞാൻ 70 കഷണമാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയെ തുടർന്ന് അർഷാദിനെതിരെ പൊലീസ് കേസെടുത്തു.

'I'll cut you into 70; man threatens partner

MORE IN INDIA
SHOW MORE