അമ്പലങ്ങളിൽ മൊബൈൽ ഫോൺ വേണ്ട; നിരോധിച്ച് മദ്രാസ് ഹൈക്കോടതി

madras-high-court
SHARE

തമിഴ്നാട്ടിലെ അമ്പലങ്ങളിൽ മൊബൈൽഫോൺ നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ആരാധനാലയത്തിന്റെ പരിശുദ്ധിയും പവിത്രതയും നിലനിർത്തുന്നതിനായാണ് തീരുമാനമെന്നും കോടതി ചൂണ്ടിക്കാട്ടി. 

ക്ഷേത്രങ്ങളിൽ ആളുകളെത്തുന്നത് പ്രാർഥനയ്ക്കായാണ്. ചിലർ അതിനിടയിൽ മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നത് മറ്റുള്ളവർക്ക് അലോസരമുണ്ടാക്കാറുണ്ടെന്നും ഫോണുകൾ ലോക്കറിൽ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം അതത് ക്ഷേത്ര കമ്മിറ്റികൾ ഉണ്ടാക്കമെന്നും കോടതി നിർദേശിച്ചു. നിർദേശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

Madras HC banned mobilephones inside temples across Tamilnadu

MORE IN INDIA
SHOW MORE