ബിജെപിക്ക് കിട്ടിയത് കോൺഗ്രസിനെക്കാൾ ആറിരട്ടി സംഭാവന; കോടിക്കണക്ക് ഇങ്ങനെ

bjp-congress-flag-new
SHARE

2021-2022 സാമ്പത്തിക വർഷത്തിൽ സംഭാവനയിനത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 614.53 കോടി രൂപയെന്ന് കണക്കുകൾ. കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ആറിരട്ടിയോളം വരും ഇതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് ലഭിച്ചത് 95.46 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഈ കണക്കുകൾ പുറത്തു വിട്ടത്. 

ബംഗാളിൽ അധികാരത്തിലുള്ള തൃണമൂൽ കോണ്ഗ്രസിന് ലഭിച്ചത് 43 ലക്ഷം രൂപയാണ്.അതേ സമയം കേരളത്തിൽ മാത്രം അധികാരമുള്ള സിപിഎമ്മിന് 10.05 കോടി രൂപയും സംഭാവനയിനത്തിൽ ലഭിച്ചു. ആം ആദ്മി പാർട്ടിക്ക് ലഭിച്ചത് 44.54 കോടി രൂപയാണ്.രാഷ്ട്രീയ പാർട്ടികൾ  ഈ സാമ്പത്തിക വർഷത്തിൽ സംഭാവനയിനത്തിൽ അവർക്ക് ലഭിച്ച തുകയുടെ കണക്കുകൾ അടുത്തിടെയാണ് തിരഞ്ഞടുപ്പ് കമ്മീഷന് സമർപ്പിച്ചത്. തിങ്കളാഴ്ച കമ്മീഷന് ഈ വിവരങ്ങൾ‌ പുറത്തു വിടുകയായിരുന്നു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച സംഭാവനകളാണ് പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചത്.

BJP Got ₹ 614.53 Crore As Contributions Last Year, Congress received 95.46 Crores

MORE IN INDIA
SHOW MORE