മോഷണ ശ്രമത്തിനിടെ കഴുത്ത് വാതിലിനിടയിൽ കുടുങ്ങി; മോഷ്ടാവ് മരിച്ചു

death-trans
SHARE

മോഷണ ശ്രമത്തിനിടെ യുവാവിന്റെ കഴുത്ത് വാതിലിനിടയില്‍ കുടുങ്ങി മരിച്ചു. വാരാണസിയിലെ സാരാനാഥിലെ ഡാനിയാല്‍ പൂരിലാണ് സംഭവം. മുപ്പതുവയസുകാരനയായ ജാവേദ് ആണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  ഇയാള്‍ സ്ഥിരം മോഷ്ടാവാണ്. നിസാം എന്നയാളുടെ നെയ്ത്തുശാലയിലാണ് യുവാവ് മോഷ്ടിക്കാന്‍ കയറിയത്. കഴിഞ്ഞ രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു. നെയ്ത്തുശാലയുടെ വാതിലിന് മുകളില്‍ പൂട്ടുള്ളത് അറിയാതെ അകത്തുകയറാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കഴുത്ത് വാതിലിനിടയില്‍ കുടുങ്ങി. ശരീരത്തിന്റെ ബാക്കിഭാഗം വാതിലിന് പുറത്താവുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

MORE IN INDIA
SHOW MORE