‘മനുഷ്യത്വത്തിന്റെ പ്രതീകം’; ഉടക്കിനിടെ രാഹുലിനെ പ്രശംസിച്ച് സ‍ഞ്ജയ് റാവത്ത്; ചർച്ച

rahul-raut
SHARE

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 'മനുഷ്യത്വത്തിന്‍റെ പ്രതീകം' എന്നാണ് രാഹുൽ ഗാന്ധിയെ സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്. തിരക്കേറിയ യാത്രക്കിടയിലും ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകനോട് മനുഷ്യത്വവും കരുതലും കാണിച്ചു എന്നാണ് പ്രശംസ. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കതീതമായി ഒരു സുഹൃത്തെന്ന നിലയിൽ ബന്ധം നിലനിർത്തുന്ന ഒരാളാണ് രാഹുല്‍ ഗാന്ധിയെന്നും റാവത്ത് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ തിരക്കിനിടയിലും രാഹുല്‍ എന്നെ വിളിച്ചു. അദ്ദേഹം എന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു'. സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. കൂടാതെ രാഹുല്‍ ഗാന്ധി തന്‍റെ യാത്രയില്‍ സ്‌നേഹത്തിലും കരുതലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

വി.ഡി സവർക്കറിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരമാർശത്തെ തുടർന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ എതിർപ്പറിയിച്ചെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെ ശിവസേന നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതാണ് ചര്‍ച്ചയാകുന്നത്.

MORE IN INDIA
SHOW MORE