'അമ്മയേ ഓർത്ത് അഭിമാനം; ലോകം എന്ത് പറഞ്ഞാലും സാരമില്ല..'; കുറിപ്പിട്ട് പ്രിയങ്ക; ഹൃദ്യം

sonia-priyanka
SHARE

'അമ്മേ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല, എനിക്കറിയാം സ്നേഹത്തിന് വേണ്ടിയാണ് നിങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന്'. ഒരു അമ്മയോട് മകൾ പറയുന്ന വാക്കുകളാണിത്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഇന്ന് മല്ലികാർജുന്‍ ഖർഗെയ്ക്ക് കൈമാറിയതിന് പിന്നാലെ മകൾ പ്രിയങ്ക ഗാന്ധി കുറിച്ച് വാക്കുകളാണിത്. 

മല്ലികാർജുൻ ഖർഗെ അധികാരമേൽക്കുന്ന ചടങ്ങിൽ സോണിയ ഗാന്ധി രാജീവ് ഗാന്ധിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടാണ് പ്രിയങ്ക തന്റെ സ്നേഹം കുറിച്ചത്. 

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് വലിയ സംതൃപ്തിയോടെയും ആശ്വാസത്തോടെയുമണെന്നാണ് സോണിയ ഗാന്ധി പ്രതികരിച്ചത്. കോൺഗ്രസ് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കലും തോറ്റിട്ടില്ലെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ സോണിയ പറഞ്ഞു. ഉയർച്ചയിലും താഴ്ച്ചയിലും 22 വർഷം കോൺഗ്രസിനെ നയിച്ച ശേഷമാണ് സോണിയ ഗാന്ധി പദവി ഒഴിഞ്ഞത്.

MORE IN INDIA
SHOW MORE