മോദിയും യോഗിയും സാക്ഷി; തെളിഞ്ഞത് 15,76,000 വിളക്കുകൾ; ഗിന്നസ് വേൾഡ് റെക്കോർഡ്

modi-yogi-dewali
SHARE

ദീപാവലി ദിനത്തിൽ 15,76,000 എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ഔദ്യോഗിക പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മൺവിളക്കുകൾ എണ്ണയൊഴിച്ച് തിരി തെളിയിച്ചാണ് ദീപങ്ങൾ ഒരുക്കിയത്. ദീപാവലിയോടനുബന്ധിച്ച് അയോധ്യയിൽ സംഘടിപ്പിച്ച ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കാളിയായിരുന്നു.

മോദി മൺവിളക്കു തെളിച്ചതിനു പിന്നാലെ സരയൂ തീരത്തും നഗരത്തിലുമായി 18,000 ൽ അധികം സന്നദ്ധപ്രവർത്തകർ ചേർന്നാണ് റെക്കോർഡ് നേട്ടത്തിലേക്കും തിരിതെളിച്ചത്.രാമജന്മഭൂമിയിലെ താൽക്കാലിക ക്ഷേത്രത്തിലുള്ള രാംലല്ല വിഗ്രഹത്തിൽ പൂജകൾക്കു ശേഷം മോദി രാമകഥാ പാർക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പ്രതീകാത്മകമായി സംഘടിപ്പിച്ച ശ്രീരാമ പട്ടാഭിഷേകത്തിനും അദ്ദേഹം സാക്ഷിയായി.  

MORE IN INDIA
SHOW MORE