‘സൂപ്പർ സി.എം’; മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കസേരയിൽ മകൻ; വിവാദം

shinda-son-cm
SHARE

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ ചിത്രം പങ്കിട്ട് വിമർശിച്ച് എൻസിപി. മുഖ്യമന്ത്രിയുടെ കസേരയിൽ മകൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ‘സൂപ്പർ സിഎം’ ആയ ശ്രീകാന്ത് ഷിൻഡെയ്ക്ക് ആശംസകൾ എന്നാണ് എൻസിപി നേതാവ് രവികാന്ത് വർപെ ട്വിറ്ററിൽ കുറിച്ചത്.

‘മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല. ജനാധിപത്യത്തെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്. എന്തൊരു രാജധർമ്മമാണ് ഇത്?’ അദ്ദേഹം ചോദിക്കുന്നു. എന്നാൽ ഇത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നുള്ള ചിത്രമാണെന്നും ഏക്നാഥ് ഷിൻഡെ ഒരു ദിവസം 18 മുതൽ 20 മണിക്കൂർ നേരം ജോലി ചെയ്യുന്നുണ്ടെന്നും പ്രതിഷേധങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ഉദ്ധവ് താക്കറെയുടെ സഖ്യസർക്കാരിനെ താഴെയിറക്കിയാണ് വിമത എംഎൽഎമാരും ബിജെപിയും ചേർന്ന് മഹാരാഷ്ട്ര ഭരണം തിരികെ പിടിച്ചത്.

MORE IN INDIA
SHOW MORE