എൻജിന്റെ മുൻഭാഗത്ത് കുരുങ്ങിയ മൃതദേഹവുമായി ട്രെയിൻ; ഭയന്ന് യാത്രക്കാർ

train
പ്രതീകാത്മക ചിത്രം
SHARE

എൻജിന്റെ മുൻഭാഗത്ത് കുരുങ്ങിയ മൃതദേഹവുമായെത്തിയ ട്രെയിൻ കണ്ട് യാത്രക്കാർ ഭയന്നു. ഞായറാഴ്ച പുലർച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം. മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്. എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിലാണ് മൃതദേഹം കുടുങ്ങിയത്. അരമണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ മൃതദേഹം നീക്കം ചെയ്തു. 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

MORE IN INDIA
SHOW MORE