വനിത കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ; അന്വേഷണം

kabadi
SHARE

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ വനിത കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിലെന്ന് പരാതി. ഭക്ഷണം സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് ഭക്ഷണം ശുചിമുറിയില്‍ സൂക്ഷിച്ചതെന്നാണ് വിവരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം പ്രഖ്യാപിച്ചു.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സംസ്ഥാന കബഡി ടൂര്‍ണമെന്‍റിനാണ് താരങ്ങള്‍ എത്തിയത്. മല്‍സരത്തിനെത്തിയ പെണ്‍കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ശുചിമുറിയില്‍നിന്ന് കബഡി താരങ്ങള്‍ ഭക്ഷണം സ്വയം വിളമ്പുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 

ബിജെപി സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ടാക്കൂറും പറഞ്ഞു സ്റ്റേഡിയത്തിന്‍റെ പണി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാന്‍ വേറെ സ്ഥലം ഇല്ലായിരുന്നുവെന്നും സ്പോര്‍ട്സ് ഓഫിസര്‍ അറിയിച്ചതായി കായിക താരങ്ങള്‍ പറയുന്നു. 

MORE IN INDIA
SHOW MORE