അമ്പും വില്ലുമേന്തിയ യോഗി; അയോധ്യയിൽ രാമക്ഷേത്രത്തിന് മുമ്പെ ഒരു ക്ഷേത്രം..!

yogi-temple
SHARE

രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകും മുമ്പ് തന്നെ മറ്റൊരു ക്ഷേത്രം അയോധ്യയിൽ ഉയർന്നിരിക്കുന്നു, ക്ഷേത്രത്തിലെ പ്രതിഷ്ഠ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് െൈഹവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം പണികഴിച്ചിരിക്കുന്നത്.

അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിൽ എല്ലാ ദിവസവും വൈകുന്നേരം പൂജയും ആരതിയും ചെയ്യുന്നുണ്ട്. പ്രഭാകർ മൗര്യ എന്നയാളാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. യോഗി ഞങ്ങൾക്കായി രാമക്ഷേത്രം പണിയുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിതു. പ്രഭാകർ മൗര്യ പറയുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

MORE IN INDIA
SHOW MORE