കശ്മീരിൽ സിനിമാ തിയറ്ററുകൾ വീണ്ടും തുറന്നു; പ്രദർശനങ്ങൾ നിർത്തിയത് 80കളിൽ

jammu-theatre
SHARE

നീണ്ട 30 വർഷത്തെ ഇടവേളയ്ക്കു ശേഷം കശ്മീർ താഴ്‌വരയിൽ സിനിമാ തിയറ്ററുകൾ തുറന്നു. ദക്ഷിണ കശ്മീരിലെ പുൽവാമ, ഷോപിയാൻ ജില്ലകളിലാണ് ചെറിയ തിയറ്ററുകൾ ലഫ്.ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്തത്.  വൈകാതെ എല്ലാ ജില്ലകളിലും തിയറ്ററുകൾ തുറക്കും. 

തിയറ്റർ ഉടമകളെ ഭീകരസംഘടനകൾ ഭീഷണിപ്പെടുത്തിയതോടെയാണ് 1980കളിൽ പ്രദർശനങ്ങൾ നിർത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള ജാദൂസ് ആണ് ചെറു തീയറ്ററുകൾ എന്ന ആശയത്തിനു പിന്നിൽ. 2018 ൽ നടി ശോഭനയും ട്രിച്ചി എൻഐടിയിലെ പൂർവവിദ്യാർഥിയായ രാഹുൽ നെഹ്റയും ചേർന്നാരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയാണിത്. 

MORE IN INDIA
SHOW MORE