കോടതിക്ക് ജോലിഭാരം കുറയ്ക്കണം; ഒരുലക്ഷം കേസുകൾ പിൻവലിക്കും; അസം മുഖ്യമന്ത്രി

ഒരു ലക്ഷത്തോളം നിസ്സാരമായ കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലുകൾ അടക്കമുള്ള കേസുകളാണ് ഇത്തരത്തിൽ പിൻവലിക്കുക എന്നാണ് റിപ്പോർട്ട്.

നാലുലക്ഷത്തോളം കേസുകളാണ് കീഴ്‌കോടതികളില്‍ കെട്ടിക്കിടക്കുന്നതെന്നും ഇതെല്ലാം വേഗത്തിൽ തീർപ്പാക്കാൻ നിസാരമായ കേസുകൾ പിൻവലിക്കുകയാണെന്നും അദ്ദേഹം പറയുന്നു.  ഇതോടെ കോടതിയുടെ ജോലി ഭാരം കുറയുമെന്നും മുഖ്യമന്ത്രി പറയുന്നു. ഒരുലക്ഷം കേസുകൾ പിൻവലിക്കുന്നതോടെ ബലാൽസംഗം, െകാലപാതകം അടക്കമുള്ള കേസുകൾ വേഗത്തിൽ പരിഗണിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.