നാഷനൽ ഹെറൾഡ്; സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്ക്; ഇന്ന് ഇഡി കേസിൽ

heraldwb
SHARE

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ ഇ ഡി കേസിൽ കുരുങ്ങിക്കിടക്കുകയാണ് സ്വാതന്ത്ര സമരത്തിൽ നിർണായക പങ്ക് വഹിച്ച പത്രമായ നാഷ് നൽ ഹെറൾഡ്. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച   നാഷനല്‍ ഹെറള്‍ഡിന് പറയാൻ 84 വർഷത്തെ ചരിത്രമുണ്ട്.സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിന്റെ ശബ്ദമായിരുന്നു നാഷ്നൽ ഹെറൾഡ്. ജനങ്ങളെ ബോധവൽക്കരിക്കുക. പോരാട്ട വീര്യം പകരുക എന്നതായിരുന്നു ലക്ഷ്യം. അയ്യായിരം സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരിയുടമകളാക്കി ജവഹർ ലാൽ നെഹ്റു ബോർഡ് ചെയർമാനായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്.

ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ ഉറ ച്ച നിലപാടുകളുമായി മുന്നോട്ട് പോയ നാഷ് നൽ ഹെറൾഡിന്1942 ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് സർക്കാർ താഴിട്ടു . സ്വാതന്ത്ര്യത്തിലേക്ക് രാജ്യം അടുത്തതോടെ പ്രതിബന്ധങ്ങൾ മാറി, 1946 ൽ പത്രം പുനരാരംഭിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി  അധികാരമേറ്റതോടെ  പത്രത്തിന്റെ ബോർഡ് ചെയര്‍മാന്‍ സ്ഥാനം നെഹ്റുരാജിവച്ചു. 1946 ൽ മണികൊണ്ട ചലപതി റാവു പത്രാധിപരായി, നഷ്ടത്തിലായ പത്രത്തിന് കോൺഗ്രസ് പാർട്ടി ഫണ്ട് നൽകി. 1964-ൽ നെഹ്‌റുവിന്റെ വിയോഗത്തോടെ കാര്യങ്ങൾ മാറി. വിമർശനങ്ങൾ അസ്വീകാര്യമായിരുന്ന ഇന്ദിര ഗാന്ധിയിലേക്ക് അധികാരം എത്തി. 1968-ഓടെ ഡൽഹി പതിപ്പ് പുറത്തിറക്കി എങ്കിലും നാഷണൽ ഹെറൾഡിന്റെ താഴോട്ടുള്ള യാത്ര തുടങ്ങിയിരുന്നു..  തൊഴിലാളി പ്രതിഷേധം ശക്തമാകുമ്പോൾ മാത്രം കുടിശിക എത്തും. ഇടക്കിടെ വലിയ തുക എങ്ങിനെ വരുന്നു എന്ന് അന്വേഷിച്ച് ഡൽഹി പൊലീസ് ഓഫിസിൽ കയറി ഇറങ്ങി. 2008 ആയപ്പോഴേക്കും പത്രത്തിന്റെ പ്രവർത്തനം സാമ്പത്തിക ബുദ്ധിമുട്ടിൽ പൂർണമായി മുങ്ങി . യങ് ഇന്ത്യ എന്ന പുതിയ കമ്പനി രൂപീകരിച്ച് പത്രത്തെ കരകയറ്റാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്തിയ ശ്രമങ്ങളാണ് നിലവിലെ ED കുരുക്കിലേക്ക് എത്തിച്ചിരിക്കുന്നത്. 

MORE IN INDIA
SHOW MORE