ഇന്ത്യ ഗേറ്റിൽ നിന്ന് ബ്രിട്ടീഷ് രാജാവിനെ എടുത്തുമാറ്റി; ഉയരുന്നത് നേതാജി

india-gate
SHARE

ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ് അഞ്ചാമന്റെയൊരു പ്രതിമ ഇന്ത്യ ഗേറ്റിന് സമീപമുണ്ടായിരുന്നു. 1939ൽ സ്ഥാപിച്ച രാജാവിന്റെ മാർബിൾ പ്രതിമ പിന്നീട് എടുത്തുമാറ്റി. പകരം ആ പ്രതിമയുണ്ടായിരുന്ന സ്ഥാനത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

65 അടിയിലേറെ ഉയരമുള്ള മാർബിൾ പ്രതിമ രാജാവിന്റെ മരണശേഷം 1936ലാണ് ഇന്ത്യ ഗേറ്റിന് സമീപമുള്ള കാനപ്പിയിൽ സ്ഥാപിച്ചത്. 1910 മുതൽ 1936 വരെ ബ്രിട്ടീഷ് രാജാവായിരുന്നു ജോർജ് അഞ്ചാമൻ.  ഇന്ത്യയുടെ സമ്പത്തൂറ്റിയ ബ്രിട്ടീഷുകാർ, കിരാതമായ അടിച്ചമർത്തൽ നടത്തിയ ബ്രിട്ടീഷുകാർ. ഈ ഭരണാധികാരികളുടെ ഓർമകൾ..  രാജ്യതലസ്ഥാനത്ത്,,,  അതും ഇന്ത്യ ഗേറ്റിനു മുൻവശത്ത് തന്നെ  നിൽക്കുന്നതിൽ വലിയൊരു വിഭാഗം ജനങ്ങളും അസ്വസ്ഥരായിരുന്നു. അതാണ് പിന്നീട് പ്രതിമയ്ക്കുനേരെ ആക്രമണമുണ്ടാകുന്ന സ്ഥിതിയിലേക്ക് വരെ എത്തിയത്. 

ഇതോടെ ദർബാർ നടന്ന സ്ഥലത്തുതന്നെ വിശാലമായ മൈതാനത്ത് ആ പ്രതിമ മാറ്റിസ്ഥാപിച്ചു. പക്ഷെ അപ്പോഴും വികൃതമാക്കിയ രൂപം പുനർ സൃഷ്ടിക്കാനൊന്നും ആരും മെനക്കെട്ടിട്ടില്ല. ജോർജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ നിന്ന കാനപ്പിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഒരു ഹോളോഗ്രാം പ്രതിമ ഇതിന് മുന്നോടിയായി അനാചാനം ചെയ്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE