അമ്മയ്ക്ക് പ്രണയമെന്ന് സംശയം; കുത്തിക്കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ചു: മകൻ പിടിയിൽ

crime
SHARE

അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയം ഉണ്ടെന്ന് സംശയിച്ച് വീട്ടിനുള്ളിലിട്ട് അമ്മയെ കുത്തിക്കൊന്ന് മകൻ മൃതദേഹം ഒളിപ്പിച്ചു. ​ഗുരു​ഗ്രാമിലാണ് സംഭവം. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് മകൻ പർവേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനാദേവി എന്ന 40കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മരണശേഷം ​ഗാർഹിയിലായിരുന്നു സോനാദേവി താമസിച്ചിരുന്നത്. സ്വകാര്യ സ്കൂളിൽ വാർഡനായി ജോലി നോക്കുകയായിരുന്നു. സോനിപത്തിൽ താമസിച്ചിരുന്ന പർവേഷ് ഇടയ്ക്ക് അമ്മയെ കാണാൻ എത്താറുണ്ടായിരുന്നു. അമ്മ ഇടയ്ക്ക് ഫോൺ ചെയ്യുന്നത് കാണാറുണ്ടായിരുന്നു. തുടർന്നാണ് അമ്മയ്ക്ക് പ്രണയം ഉണ്ടെന്ന തോന്നൽ ഉണ്ടാകാൻ കാരണമെന്നാണ് പർവേഷിന്റെ മൊഴി.

നിരവധി തവണ കുത്തി മരണം ഉറപ്പുവരുത്തിയ ശേഷമാണ് മൃതദേഹം കിടക്കയിൽ കെട്ടി ഒളിപ്പിച്ചത്. ദുർ​ഗന്ധം വന്നതോടെ കെട്ടിട ഉടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റം ചുമത്തിയാണ് പോലീസ് പര്‍വേഷിനെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

MORE IN INDIA
SHOW MORE