ഉന്തുവണ്ടി തള്ളിക്കയറ്റാനാകാതെ കച്ചവടക്കാരി; സഹായവുമായി എത്തി കുരുന്നുകൾ: വിഡിയോ

fruit
SHARE

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. കാഴ്ചക്കാരന്റെ കണ്ണും മനസ്സും നിറയ്ക്കുന്നതാണ് ഈ വിഡിയോ. ഉന്തുവണ്ടിയുമായി പഴങ്ങൾ വിൽക്കുന്നതിന് ഇറങ്ങിയ സ്ത്രീ, ഒരു വലിയ കയറ്റം കയറേണ്ടി വന്നു. എന്നാൽ അവർ ഒറ്റയ്ക്ക് വിചാരിച്ചിട്ട് അവർക്ക് ആ കയറ്റം കയറാനായില്ല. പലരും അതുവഴി കടന്നുപോയെങ്കിലും അവരെ ശ്രദ്ധിച്ചെങ്കിലും. സഹായം നൽകാൻ ആരും തയാറായില്ല. എന്നാല്‍, അപ്പോഴാണ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അതുവഴി വന്നത്. വിഷമിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ട് ഇരുവരും ചേര്‍ന്ന് വണ്ടി തള്ളികയറ്റുന്നതാണ് വീഡിയോയിൽ കാണാം. മാസങ്ങൾ മാത്രം പ്രായമുള്ള കച്ചവടക്കാരിയുടെ കുഞ്ഞും ഉന്തുവണ്ടിയിലുണ്ട്. തന്നെ സഹായിച്ച കുരുന്നുകള്‍ക്ക് തന്റെ വണ്ടിയില്‍ നിന്ന് പഴങ്ങള്‍ എടുത്ത് നല്‍കിയാണ് കച്ചവടക്കാരി നന്ദി പ്രകടിപ്പിച്ചത്.  

കച്ചവടക്കാരിക്ക് സഹായവുമായി എത്തിയ കുരുന്നുകൾക്ക് അഭിനന്ദവുമായി നിരവധിപേരാണ് എത്തിയത്. 5000 ൽ പരം തവണ വിഡിയോ റീ ട്വീറ്റ് ചെയ്തു. 5.5 ലക്ഷത്തിൽ പരം ആളുകളാണ് വിഡിയോ കണ്ടത്. ദയയുടെ മൂല്യമേറിയ പാഠം പഠിപ്പിച്ചെന്നും, മനുഷ്യത്വം ഒാർമിപ്പിച്ചതിന് നന്ദിയെന്നും പലരും കമന്റ് ചെയ്തു.

MORE IN INDIA
SHOW MORE