നൂപുർ ശർമ്മയെ കൊല്ലാൻ ജയ്ഷെ ഭീകരൻ; പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതി; അറസ്റ്റ്

nupursharma
SHARE

ബിജെപി നേതാവ് നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ നിയോഗിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹരൻപൂരിലെ കുന്ദ കാല ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് നദീമാണ് അറസ്റ്റിലായിരിക്കുന്നത്.  25 കാരനായ ഇയാളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. 

ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ മുഹമ്മദ് നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നുപുർ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽഉൾപ്പെടെ പ്രതിഷേധത്തിനും ഔദ്യോഗിക പരാതികൾക്കും കാരണമായിരുന്നു. ഇതേ തുടർന്ന് നൂപുർ ശർമ്മയെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE