ഗഗന്‍യാന്‍ പദ്ധതിയില്‍ നിര്‍ണായക മുന്നേറ്റം; ലോ ആള്‍റ്റിറ്റ്യൂഡ് എസ്കേപ് മോട്ടോര്‍ വിജയകരം

Gaganyaan
SHARE

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയില്‍ നിര്‍ണായക മുന്നേറ്റവുമായി ഇസ്റോ. അടിയന്തര ഘട്ടങ്ങളില്‍ യാത്രികരെ വിക്ഷേപണ വാഹനത്തില്‍ നിന്നു പുറത്തെത്തിക്കാനുള്ള സംവിധാനമായ ലോ ആള്‍റ്റിറ്റ്യൂഡ് എസ്കേപ് മോട്ടോര്‍ വിജയകരായി പരീക്ഷിച്ചു. ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷത്തിന്റെ ഫോട്ടോകളും ഇസ്റോ പുറത്തുവിട്ടു.

ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്. എസ്. എല്‍. വിയുടെ പ്രഥമ ദൗത്യത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ നടുക്കത്തില്‍ നിന്നും പതുക്കെ കരകയറുകയാണ് ഇസ്റോയും. ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍റെ മുന്നൊരുക്കത്തില്‍ ഒരുനാഴിക കല്ല് കൂടി ഇസ്റോ പിന്നിട്ടു. അടിയന്തര ഘട്ടങ്ങളില്‍ ഗഗന്‍യാനിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള സംവിധാനമാണ് ക്രൂ എസ്കേപ് സിസ്റ്റം. ഈസംവിധാനത്തിന്റെ പ്രധാന ഭാഗമായ ലോ ആള്‍റ്റിറ്റ്യൂഡ് എസ്കേപ് മോട്ടോര്‍ വിജയകരമായി പരീക്ഷിച്ചു. ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷണം ഉദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും  പാലിച്ചതായി ഇസ്റോ അറിയിച്ചു. 

വിക്ഷേപണത്തിന്റെ തുടക്കത്തില്‍ സാങ്കേതിക പ്രശ്നങ്ങളാലോ മറ്റുകാരണങ്ങളാലോ ദൗത്യം ഉപേക്ഷിക്കേണ്ടിവന്നാലാണ് ഈസംവിധാനം സ്വയം പ്രവര്‍ത്തിക്കുക. റോക്കറ്റില്‍ നിന്നു ബഹിരാകാശ യാത്രക്കാരെ പുറത്ത് എത്തിക്കേണ്ട ജോലിയാണ് ഈ മോട്ടോറുകള്‍ക്ക്. യാത്രക്കാര്‍ അടങ്ങിയ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നു പുറത്തേക്കു ഇവ തെറിപ്പിക്കും. അപായസൂചന കിട്ടിയാലുടന്‍ ലോ ആള്‍റ്റിറ്റ്യൂഡ് എസ്കേപ് മോട്ടോര്‍ സ്വയം പ്രവര്‍ത്തിക്കും.

സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ വിക്ഷേപണത്തിന് ലക്ഷ്യമിട്ടിരുന്ന ദൗത്യം കോവിഡും ലോക്ഡൗണ്‍ കാരണം നീണ്ടുപോകുകയാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MORE IN INDIA
SHOW MORE