സൈനികരെ ചികിൽസിപ്പിക്കാൻ ഗൽവാനിൽ നിന്ന് ദീപകിനെ പിടികൂടി; ഒടുവിൽ കൊന്നു; ചൈനീസ് ക്രൂരത

deepak-11
SHARE

രാജ്യം നടുങ്ങിയ ഗൽവാനിലെ ഏറ്റുമുട്ടലിനിടയിലെ ചൈനയുടെ കൂടുതൽ ക്രൂരതകൾ പുറത്ത്. 2020 ജൂണിലാണ് ലഡാക്കിലെ ഗൽവാനിൽ ഏറ്റുമുട്ടലുണ്ടായതും ഇന്ത്യൻ സേനയിലെ  ഡോക്ടർ ദീപക് സിങ് ഉൾപ്പടെയുള്ളവരെ ചൈന അതിക്രൂരമായി കൊലപ്പെടുത്തിയതും. ദീപക്കിനെ ബലമായി തടവിൽ വച്ച് സ്വന്തം സൈനികരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണു ചൈന അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ മുപ്പതോളം സൈനികരെ ദീപക് രക്ഷപെടുത്തി. പിന്നാലെ ചൈനീസ് സേനയുടെ പിടിയിലായി. പരുക്കേറ്റ സ്വന്തം സൈനികരെ ചികിൽസിപ്പിച്ച് രക്ഷപെടുത്തുന്നത് വരെ ദീപകിനെ ചൈന തടവിൽ വച്ചുവെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നും 16 ബിഹാർ സേനാസംഘത്തിന്റെ കമാൻഡിങ് ഓഫിസർ കേണൽ രവികാന്ത് വെളിപ്പെടുത്തുന്നു. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള സംഘമാണിത്. ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ് എന്ന പുസ്തകത്തിലാണ് കേണലിന്റെ വെളിപ്പെടുത്തൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മരണാനന്തര ബഹുമതിയായി രാജ്യം വീർചക്ര നൽകി ദീപകിനെ ആദരിച്ചിരുന്നു. 

MORE IN INDIA
SHOW MORE