'കാരണം ഭാര്യ'യെന്ന് വിഡിയോയിൽ; ആത്മഹത്യക്ക് ശ്രമിച്ച ബംഗാളി നടൻ ആശുപത്രിയിൽ

bengali-actor
SHARE

ആത്മഹത്യയ്ക്ക് ശ്രമിച്ച ബംഗാളി നടന്‍ സൈബല്‍ ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കാനുള്ള കാരണം ഫെയ്സ്ബുക്കിൽ പങ്കുവച്ചതിന് ശേഷമാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബംഗാളിലെ കസ്ബയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

സൈബല്‍ ഭട്ടാചാര്യ ഈ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ചിത്തരഞ്ജന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല, താന്‍ ജീവിതം അവസാനിപ്പിക്കാന്‍ കാരണം ഭാര്യയും അമ്മായി അമ്മയുമാണ്'. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അടുത്തിടെ ബംഗാളി നടിമാരായ പല്ലവി ഡേ, ബിദിഷ ഡി മജുംദാര്‍, മോഡലും നടിയുമായ മഞ്ജുഷ നിയോഗി എന്നിവര്‍ ആത്മഹത്യ ചെയ്തിരുന്നു.

MORE IN INDIA
SHOW MORE