ജ്യേഷ്ഠൻ പാമ്പ് കടിയേറ്റ് മരിച്ചു; സംസ്ക്കാര ചടങ്ങിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു

INDIA-SNAKECHARMERS/
A cobra is seen in Jogi Dera (snake charmers settlement), in the village of Baghpur, in the central state of Uttar Pradesh, India November 9, 2016. Picture taken November 9, 2016. REUTERS/Adnan Abidi SEARCH "SNAKE CHARMERS" FOR THIS STORY. SEARCH "WIDER IMAGE" FOR ALL STORIES.
SHARE

പാമ്പ് കടിയേറ്റ് മരിച്ച ജേഷ്ഠന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബൽറാംപൂരിലാണ് ദാരുണസംഭവം. ഗോവിന്ദ് മിശ്ര (22) ആണ് ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത്. അരവിന്ദ് മിശ്ര (38)ന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് പാമ്പുകടിയേറ്റത്. 

അരവിന്ദ് കിടന്ന അതേ വീട്ടിൽ തന്നെയാണ് ഗോവിന്ദും കിടന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അരവിന്ദിനെ കടിച്ച അതേ പാമ്പ് തന്നെയാണ് ഗോവിന്ദിനെയും കടിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അടുത്തടുത്തുണ്ടായ ദുരന്തത്തിന്റെ ആഘാത്തതിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. 

MORE IN INDIA
SHOW MORE