'മൗലി ദേവീ, ദേവേന്ദ്രജിക്ക് അനുഗ്രഹം ചൊരിയണേ..'; എങ്ങും ബിജെപി പോസ്റ്ററുകള്‍

fadnavis-poster
SHARE

മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ച് ബി.ജെ.പി. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മേലുള്ള അനുഗ്രഹങ്ങള്‍ ചൊരിയുന്നത് തുടരണമെന്ന് മൗലി ദേവിയോട് അഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് മഹാരാഷ്ട്രയിലെ വിവിധ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടത്. 

‘മൗലി ദേവീ, നിങ്ങള്‍ ബി.ജെ.പിക്കും ദേവേന്ദ്ര ജിയ്ക്കും മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത് തുടരുക. മുഖ്യമന്ത്രിയായ ശേഷം ദേവേന്ദ്രജി എന്തായാലും നിങ്ങളെ കാണാന്‍ വന്നിരിക്കും,’ എന്നാണ് പോസറ്ററില്‍ എഴുതിയിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഔറംഗാബാദിലും പുനെയിലും പ്രത്യക്ഷപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വീടായ സാഗറില്‍ ബി.ജെ.പി എം.എല്‍.എമാരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരില്‍ പ്രതിസന്ധികള്‍ രൂക്ഷമായത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ രാജിവെക്കേണ്ടിവരുമെന്ന തരത്തിലും വാര്‍ത്തകളുണ്ട്. 

MORE IN INDIA
SHOW MORE