മാരുതി 800നെ സോളർ കാറാക്കി മാറ്റിയ ബിലാൽ അഹമ്മദ്; 11 വർഷത്തെ അധ്വാനം

Solar-Car-India
SHARE

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഒരു കാർ നിർമ്മിച്ചിരിക്കുകയാണ് ശ്രീനഗർ സനത് നഗർ സ്വദേശിയായ ബിലാൽ അഹമ്മദ്. പതിനൊന്നു വർഷമാണ് തന്റെ സ്വപ്നകാർ നിർമ്മിക്കുവാൻ ബിലാലിന് വേണ്ടിവന്നത്. 15 ലക്ഷം രൂപയാണ് ഗണിത അധ്യാപകൻ കൂടിയായ ബിലാലിന് മുടക്കേണ്ടി വന്നത്. 

'ഞാൻ ഈ പദ്ധതി ആരംഭിച്ചപ്പോഴും അത് പൂർത്തിയാക്കിയ ശേഷവും ആരും എനിക്ക് സാമ്പത്തിക സഹായം നൽകിയില്ല. എന്നെ പിന്തുണച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇന്ത്യയുടെ ഇലോൺ മസ്‌ക് ആകുമായിരുന്നു'. ബിലാൽ പറയുന്നു.

കാറുകളെ എന്നും സ്നേഹിച്ചിരുന്ന ഒരു വ്യക്തികൂടിയാണ് ഇദ്ദേഹം. ബാക്ക് ടു ദ ഫ്യൂച്ചർ എന്ന സിനിമയിൽ കണ്ട ഡെലോറിയൻ കാറാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച കാർ. ഈ ഒരു കാറിന്റെ ഡിസൈൻ കണ്ടാണ് അദ്ദേഹം തന്റെ സ്വപ്ന കാർ ഒരുക്കിയിരിക്കുന്നത്. അതും ഒരു പഴയ മാരുതി 800 കാറിനെ പരിഷ്കരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 

പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം കണക്കിലെടുത്താണ് ബിലാൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർ നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി ചെന്നൈയിലെ ഒരു നിർമ്മാതാവിൽ നിന്ന് സോളർ പാനലുകൾ വാങ്ങി. കുറഞ്ഞ വെളിച്ചത്തിലും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പാനലുകളാണ് തിരഞ്ഞെടുത്തത്.

കാരണം കശ്മീരിൽ സൂര്യപ്രകാശം വളരെ കുറവാണ്. അതുകൊണ്ട് പരമാവധി ഊർജ്ജം ഉത്പാദിപ്പിക്കുവാൻ വേണ്ടി മോണോക്രിസ്റ്റലിൻ സോളാർ പാനലുകളാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഈ കാറിന്റെ ഡോറുകളിലും പുറകിലത്തെ ഗ്ലാസിലും വശങ്ങളിലെ ചില്ലുകളിലും ബോണറ്റിലും സോളർ പാനലുകൾ പിടിപ്പിച്ചു. ഡോറുകൾ മുകളിലേക്ക് തുറക്കുന്ന രീതിയിലാണ് കാറിന്റെ ഡിസൈൻ.

MORE IN INDIA
SHOW MORE