നേതൃത്വം പിടിച്ചെടുക്കാൻ നേതാക്കൾ; പൊട്ടിത്തെറിയുടെ വക്കിൽ അണ്ണാ ഡി.എം.കെ

aiadmk
SHARE

തമിഴ്നാട്ടിലെ പ്രതിപക്ഷപാര്‍ട്ടിയായ അണ്ണാഡി.എം.കെയ്ക്ക് ഇന്നു നിർണായക ദിവസം. നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗം ഇന്നു ചെന്നൈയില്‍ നടക്കാനിരിക്കെ നേതൃത്വം പിടിച്ചെടുക്കാന്‍ ഒ. പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും നടത്തുന്ന നീക്കങ്ങളെ തുടര്‍ന്ന് പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടി. പ്രതിപക്ഷ നേതാവായ എടപ്പാടി പളനിസാമിക്കാണു ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണ. പാര്‍ട്ടി ഭരണഘടന ഉയര്‍ത്തി കോര്‍ഡിനേറ്ററായ ഒ.പനീര്‍സെല്‍വം പ്രതിരോധമുയര്‍ത്തുമ്പോള്‍ ചെന്നൈ വാനഗരത്തെ ജനറല്‍ കൗണ്‍സില്‍ വേദിയില് എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്‍. ഭരണഘടനാ ഭേദഗതി ചര്‍ച്ച ചെയ്യുന്നതു തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ യോഗത്തിനു മുന്‍പേ എടപ്പാടി വിഭാഗം വിജയമുറപ്പിച്ചു.  

ത്തിനു തൊട്ടുപിറകെ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇനിമേൽ ആരും ജനറൽ സെക്രട്ടറി പദവിയിലേക്കു വേണ്ടായെന്നു തീരുമാനിച്ചിരുന്നു. ഒ.പനീർശെൽവത്തെ കോ–ഓഡിനേറ്ററായും ഇടപ്പാടി പളനിസാമിയെ ജോയിന്റ്–കോ ഓഡിനേറ്ററായും നിശ്ചയിച്ച് ഇരട്ട നേതൃത്വത്തിലായിരുന്നു പ്രവർത്തനം. നിലവില്‍ പാര്‍ട്ടി പൂര്‍ണായി എടപ്പാടിയുടെ നിയന്ത്രണത്തിലാണ്. തീരുമാനങ്ങള്‍ക്കു പക്ഷേ നിയമസാധുത കിട്ടണമെങ്കില്‍ ഒ.പി.എസ് ഒപ്പിടണം. ഇതുവച്ചു കൂട്ടായ തീരുമാനങ്ങളില്‍പോലും ഒ.പി.എസ്. വിലപേശുന്നുവെന്നാണ് എടപ്പാടി ക്യാംപിന്റെ ആരോപണം. ജനറല്‍ കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചതിനു പിറകെയാണ് ഏക നേതൃത്വത്തിലേക്കു പാര്‍ട്ടി മാറണമെന്ന ആവശ്യം ശക്തമായത്. ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ ഇക്കാര്യമില്ലെന്നും ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്നുമാണ് ഒ.പി.എസിന്റെ വാദം. പരമാധികാര വേദിയായതിനാല്‍ എന്തും ചര്‍ച്ച ചെയ്യാമെന്ന് ഇ.പി.എസും തിരിച്ചടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ സെക്രട്ടറിമാരെയും നേതാക്കന്‍മാരെയുമെത്തിച്ചു ശക്തി പ്രകടനത്തിലാണ് ഇരു ക്യാംപുകളും. 

‌പാര്‍ട്ടി കോ–ഓര്‍ഡിനേറ്ററെന്ന പദവിയില്‍ സാങ്കേതിക അധികാരം മാത്രമുള്ള ഒ.പി.എസ്. അണികളോടു ജനറല്‍ കൗണ്‍സില്‍ യോഗവേദിയിലേക്കു വരേണ്ടെന്നു നിര്‍ദേശിച്ചിട്ടുണ്ട് . പാര്‍ട്ടി ഭരണഘടനാ ഭേദഗതി വിഷയം അജണ്ടയിലില്ലാത്തിനാല്‍ ഇക്കാര്യം ചൂണ്ടികാണിച്ച് ഏകനേതൃത്വമെന്ന ആവശ്യത്തെ പ്രതിരോധിക്കാനാണു നീക്കം. അതേസമയം ധർമസമരത്തിലാണു താനെന്നും വിജയം ഉറപ്പെന്നുമാണ് ഇ.പി.എസിന്‍റെ പ്രതികരണം.്

MORE IN INDIA
SHOW MORE