ഇ.ഡി ഓഫിസില്‍ നുഴ‍ഞ്ഞുകയറി; പാര്‍ട്ടി പ്രവര്‍ത്തകനെ കാറില്‍ കയറ്റി പ്രിയങ്ക

congress-supporter
SHARE

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ രാഹുല്‍ ഗാന്ധിയുടെ അനുയായിയെ സ്വന്തം കാറില്‍ കയറ്റി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നുഴഞ്ഞുകയറിയ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. രാഹുലിന്‍റെ ചിത്രം പതിച്ച വസ്ത്രം ധരിച്ച ഇദ്ദേഹത്തെ പൊലീസ് കൊണ്ടുപോകുന്നത് കണ്ടാണ് പ്രിയങ്ക കാര്‍ നിര്‍ത്തിയത്. 

ജന്തര്‍മന്ദര്‍ സമരവേദിയിലേക്ക് പുറപ്പെടുകയായിരുന്നു പ്രിയങ്ക. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കാര്‍ നിര്‍ത്തി അനുയായിയെ കാറിനുള്ളില്‍ കയറ്റി. തുടര്‍ന്ന് അവര്‍ ഒരുമിച്ച് സമരവേദിയിലേക്ക് പോകുകയായിരുന്നു. ഇതിന്‍റെ വിഡിയോ പുറത്തുവന്നു. അതേസമയം, ലക്ഷക്കണക്കിന് ആളുകളുടെ പ്രതിഷേധമാണ് അഗ്നിപഥിനെതിരെ നാളെ കോണ്‍ഗ്രസ് നടത്തുക. പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ക്രൂരമായ മര്‍ദിച്ചതില്‍ പാര്‍ട്ടി പരാതി നല്‍കി.

MORE IN INDIA
SHOW MORE