പൊട്ടക്കിണറ്റിലേക്ക് ചാടി യുവതി; സാഹസികമായി രക്ഷിച്ച് പൊലീസുകാരൻ; വിഡിയോ

wellinup-20
ചിത്രം; ട്വിറ്റർ
SHARE

ജീവനൊടുക്കാൻ പൊട്ടക്കിണറ്റിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷിച്ച് പൊലീസുകാരൻ. ഉത്തർപ്രദേശിലെ ഹാംപുരിലാണ് സംഭവം. യുവതിയെ രക്ഷിക്കുന്നതിനായി ശരീരത്തിൽ കയറ് കെട്ടി പൊലീസുകാരൻ കിണറ്റിലേക്ക് ഇറങ്ങി. യുവതി വീണ് മിനിറ്റുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ രക്ഷപെടുത്തുവാൻ സാധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. 

വീഴ്ചയിലേറ്റ പരുക്കുകൾ യുവതിക്കുണ്ടെങ്കിലും ഗുരുതരമല്ല. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അടിയന്തര ചികിൽസ നൽകി വീട്ടുകാർക്കൊപ്പം വിട്ടയച്ചു.  ആഴമേറിയ കിണറായിട്ടും ഇറങ്ങാൻ മടികാണിക്കാതെ ഊർജസ്വലനായി പ്രവർത്തിച്ച ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിലടക്കം വലിയ അഭിനന്ദനങ്ങവാണ് ലഭിക്കുന്നത്. യുപി പൊലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അഭിനന്ദനത്തോടൊപ്പം രക്ഷാപ്രവർത്തനത്തിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE