യുവതിയെ വീടുവരെ പിന്തുടർന്നു; കത്തിമുനയിൽ ബലാൽസംഗം; 20–കാരൻ അറസ്റ്റിൽ

rape-chennai
SHARE

ഓഫീസില്‍നിന്ന് ജോലി കഴിഞ്ഞുവരുന്ന യുവതിയെ വീടുവരെ പിന്തുടര്‍ന്ന് കത്തികാണിച്ച് ബലാത്സംഗംചെയ്ത ഇരുപതുകാരനെ ചെന്നൈ പോലീസ് അറസ്റ്റു ചെയ്തു. അഡയാറിലാണ് സംഭവം.

ട്രിപ്ലിക്കനിലെ സര്‍ക്കാര്‍ ഓഫീസില്‍ താത്കാലികജീവനക്കാരിയായ 43-കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പളനിയമ്മന്‍ കോവിലില്‍ താമസിക്കുന്ന എസ്. വിശാല്‍ ആണ് അറസ്റ്റിലായത്.

ട്രിപ്ലിക്കനില്‍ എം.ആര്‍.ടി.സി. റെയില്‍വേസ്റ്റേഷനില്‍ തീവണ്ടികയറാന്‍ നില്‍ക്കുമ്പോഴാണ് പ്രതി ഇവരെ ആദ്യം കാണുന്നതെന്ന് പോലീസ് പറഞ്ഞു. അഡയാറിലെ വീട്ടിലെത്തുന്നതുവരെ മൂന്നുദിവസം വിശാല്‍ അവരെ പിന്തുടര്‍ന്നു. രണ്ടാംനിലയിലെ ഫ്‌ളാറ്റില്‍ തനിച്ചാണ് ഇവര്‍ താമസിക്കുന്നതെന്ന് മനസ്സിലാക്കിയാണ് ആക്രമണം ആസൂത്രണംചെയ്തത്.

MORE IN INDIA
SHOW MORE