'മുഖക്കുരു മാറുന്നില്ല; വിവാഹം മുടങ്ങുന്നു'; ജീവനൊടുക്കി പെൺകുട്ടി; ദാരുണം

acne-suicide
പ്രതീകാത്മക ചിത്രം
SHARE

മുഖക്കുരു മാറുന്നില്ല എന്ന കാരണത്താൽ ഉത്തർപ്രദേശിൽ പെൺകുട്ടി ജീവനൊടുക്കി. ബന്ദ ജില്ലയിലെ ബിസാന്‍ഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അജിത്പാറ വില്ലേജിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. അമ്മയും സഹോദരിയും കന്നുകാലിക‍ൾക്ക് തീറ്റ കൊടുത്ത് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് പെൺകുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

വിവിധ ചികിത്സകൾ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം പെൺകുട്ടി മാനസികമായി തകർന്നിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹ ആലോചനകളെല്ലാം മുഖക്കുരു ഉണ്ടെന്ന കാരണത്താൽ മുടങ്ങിപോയിയെന്നും ബന്ധുക്കൾ. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബിസാൻഡ സർക്കിൾ പൊലീസ് മേധാവി കെ.കെ.പാണ്ഡ പറഞ്ഞു.

MORE IN INDIA
SHOW MORE