ഡൽഹിയിൽ അത്ര കുറയാതെ ഇന്ധന വില; കുറഞ്ഞത് 8 രൂപ 69 പൈസ മാത്രം

fuelprice-01
SHARE

കേന്ദ്രം ഇന്ധന നികുതി  കുറച്ചതിലൂടെ   പെട്രോൾ ലീറ്ററിന്   9 രൂപ 50 പൈസയും, ഡീസൽ ലീറ്ററിന്  7 രൂപയും കുറയുമെന്ന്  ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞെങ്കിലും  ഡൽഹിയിൽ പെട്രോളിന് കുറഞ്ഞത് 8 രൂപ 69 പൈസ മാത്രം. എണ്ണ കമ്പനികൾ വില കൂട്ടിയത് കൊണ്ടാണ് പ്രഖ്യാപിച്ചതിനേക്കാൾ  81 പൈസ  അധികമായി നൽകേണ്ടി വരുന്നതെന്ന് പമ്പുടമകൾ പറയുന്നു. വരും ദിവസങ്ങളിലും എണ്ണക്കമ്പനികൾ വിലകൂട്ടുന്നത് തുടർന്നാൽ നികുതി കുറച്ചതിലൂടെ ജനത്തിന് ലഭിച്ച ആശ്വാസം സാവധാനം അപ്രത്യക്ഷമാകും.

ശനിയാഴ്ചയായിരുന്നു ഇന്ധന നികുതി കുറച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. പെട്രോൾ ലീറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീത രാമൻ അറിയിച്ചത്. നികുതി കുറക്കുമ്പോൾ ഫലത്തിൽ പെട്രോളിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയുമെന്നും പറഞ്ഞിരുന്നു. എന്നാൽ പെട്രോളിന് 8 രൂപയ്ക്ക് പുറമേ 69 പൈസ മാത്രമാണ് ഡൽഹിയിൽ കുറഞ്ഞത്. എണ്ണക്കമ്പനികൾ നിരക്ക് കൂട്ടിയതാണ് വില കുറയാത്തതിന് കാരണമെന്നാണ് പമ്പുടമകൾ പറയുന്നത്. നികുതി കുറക്കുന്നതിന് മുൻപ് ഡൽഹിയിൽ ഒരു ലീറ്റർ പെട്രോളിന് 105. 

രൂപ 41 പൈസയായിരുന്നു. നികുതി കുറച്ച ശേഷം വില 96.72 ആയി . കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഡൽഹി സർക്കാരിൻ്റെ വാറ്റ് നികുതിയിൽ കുറയേണ്ടിയിരുന്നത് 1 രൂപ  55 പൈസയാണ്. എന്നാൽ കേന്ദ്രം  കുറച്ച 8 രൂപയ്ക്ക് പുറമേ ഡൽഹിയിൽ പെട്രോളിന് കുറഞ്ഞത് 69 പൈസ മാത്രം. എന്നാൽ ഡീസലിൻ്റെ കാര്യത്തിൽ കേന്ദ്രം നികുതിയായി കുറച്ച 7 രൂപ വിലയിൽ അതേപടി പ്രതിഫലിച്ചു.  ചുരുക്കത്തിൽ പതിവുപോലെ എണ്ണക്കമ്പനികൾ ദിനംപ്രതി എണ്ണവില കൂട്ടിയാൽ കേന്ദ്ര പ്രഖ്യാപിച്ച നികുതി ഇളവിന്റെ ആശ്വാസം ഏതാനും ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ. 

MORE IN INDIA
SHOW MORE