ദലിത് പുരോഹിതൻ വായിലിട്ട ഭക്ഷണം വാങ്ങിക്കഴിച്ച് എം‌എൽ‌എ; സൗഹാർദമെന്ന് വാദം

കർണാടകയിലെ കോണ്‍ഗ്രസ് എംഎൽഎയും പുരോഹിതനും പൊതു വേദിയിൽ സാഹോദര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാനെന്ന വാദമുയര്‍ത്തി നടത്തിയ പരിപാടിയില്‍ ചര്‍ച്ച.  എം‌എൽ‌എ  ദലിത് പുരോഹിതന്  ഭക്ഷണം വാരി നൽകുകയും തനിക്കു നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പുരോഹിതൻ ഭക്ഷണം വാരി നൽകാൻ തുടങ്ങുമ്പോൾ ഇങ്ങനെയല്ലെന്നും കഴിക്കുന്ന ഭക്ഷണം വായിൽ നിന്ന് നൽകിയാൽ മതിയെന്നും എംഎൽഎ പറയുന്നു. മറ്റുള്ളവർ വലിയ കരഘോഷം മുഴക്കിയപ്പോൾ മതനേതാവ് അനുസരിച്ചു.

ഞായറാഴ്ച അംബേദ്കർ ജയന്തിയും ഈദ് മിലാനും പ്രമാണിച്ച് നടന്ന പരിപാടിയിലായിരുന്നു സംഭവം. ബംഗളൂരുവിലെ ചാംരാജ്പേട്ടിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമായ സമീർ അഹമ്മദ് ഖാനാണ് വിവാദത്തിലായത്. പലരും സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെയുള്ള സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

നാല് തവണ എം.എൽ.എ ആയിട്ടുള്ള ഖാൻ മുമ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ മന്ത്രിയായിട്ടുമുണ്ട്.

MORE IN INDIA