ചാടി ചവിട്ടി; വീണിട്ടും മർദനം; സ്കൂൾ പെൺകുട്ടിയോട് ക്രൂരത; വിഡിയോ പങ്കിട്ട് മുഖ്യമന്ത്രിയും

girl-attack-jk
SHARE

സ്കൂളിൽ പോകാനിറങ്ങിയ ആദിവാസി വിഭാഗത്തിലെ പെൺകുട്ടിയെ അതിക്രൂരമായി മർദിക്കുന്ന വിഡിയോ പങ്കിട്ട് പൊലീസിനോട് നടപടി ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. വിഡിയോ റീട്വീറ്റ് ചെയ്ത ശേഷം പൊലീസിന്റെ അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സർക്കാർ ഇടപെട്ടത്. പാകൂർ ജില്ലയിൽ നിന്നുള്ളതാണ് ഈ വിഡിയോ.

സ്കൂളിൽ പോകാൻ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെൺകുട്ടിയെയാണ് ഒരു ആൺകുട്ടി ചവിട്ടി വീഴ്ത്തി ക്രൂരമായി മർദിക്കുന്നത്. ആൺകുട്ടിയുടെ സുഹൃത്തുക്കൾ തന്നെയാണ് വിഡിയോ പകർത്തി സൈബർ ഇടങ്ങളിൽ പങ്കുവച്ചത്. അന്വേഷണത്തിൽ മർദിച്ച ആൺകുട്ടിയും വിദ്യാർഥിയാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണോ മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മുഖ്യമന്ത്രി അടക്കം ഇടപെട്ടതോടെ വിഷയത്തിൽ സജീവ അന്വേഷണം പുരോഗമിക്കുകയാണ്.

MORE IN INDIA
SHOW MORE