ആത്മപരിശോധനയ്ക്കുളള അവസരം; പുതിയ ഊര്‍ജവുമായി മടങ്ങണം: സോണിയ

Sonia-gandhi
SHARE

കോൺഗ്രസിന്റെ പുതുനയ രൂപീകരണത്തിനുള്ള ചിന്തൻ ശിബിരത്തിന് ഉദയ്പൂരിൽ തുടക്കമായി. കോണ്‍ഗ്രസിന് ആത്മപരിശോധനയ്ക്കുളള അവസരമാണ് ചിന്തന്‍ ശിബിരമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയും രാജ്യവും നേടിരുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും. പുതിയ ഊര്‍ജവും ആത്മവിശ്വാസവും ദൃഢനിശ്ചയവുമായിട്ടാകണം മടങ്ങേണ്ടതെന്നും സോണിയ പറഞ്ഞു.   വിഡിയോ കാണാം: 

ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ക്രൂരത രാജ്യത്ത് തുടരുകയാണ്.  ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യഘടകം. ഭരണസംവിധാനം ഉപയോഗിച്ച് ഭയം സൃഷ്ടിക്കുന്നു. നെഹ്റുവിന്റെ അടക്കം സംഭാവനകളെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

MORE IN INDIA
SHOW MORE