നാരങ്ങ കിലോ 300 രൂപയായി; പാചക വാതകത്തിന് 1000വും; തുറന്നടിച്ച് സച്ചിൻ പൈലറ്റ്

sachin-pilot-3
SHARE

ജനങ്ങളുടെ വികാരം വച്ച് കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിച്ച് വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നപടി ആരംഭിക്കണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നാരങ്ങയ്ക്ക് കിലോ 300 രൂപയായി. പാചകവാതക വില 1000 കടന്നു. 

നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ കേന്ദ്രസർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചോടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. 

ജനങ്ങളുടെ വികാരം വച്ച് രാഷ്ട്രീയം കളിച്ചത് കൊണ്ട് മാത്രം വോട്ട് കിട്ടിയെന്ന് വരില്ല. രാജ്യത്തിന് ഹാനികരമായ നടപടികളാണ് സർക്കാരിന്റേതെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വർഗീയ കലാപങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത് അപലപനീയമാണെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. 

MORE IN INDIA
SHOW MORE