വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള യോഗം; ഭക്ഷണത്തിന് അടികൂടി അധ്യാപകർ

punjab-teachers-food
SHARE

സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം എങ്ങനെ ഉയർത്താം എന്നത് ചർച്ച ചെയ്യാൻ അധ്യാപകരുടെ യോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി. യോഗം കഴിഞ്ഞതിന് പിന്നാലെ സൗജന്യ ഭക്ഷണത്തിനായി അധ്യാപകരുടെ ഉന്തും തള്ളും. സമൂഹമാധ്യമങ്ങളിൽ ൈവറലാണ് ഈ വിഡിയോ. പഞ്ചാബിലെ ഒരു റിസോർട്ടിലാണ് സ്കൂളുകളിലെ പ്രധാനാധ്യാപകരും അധ്യാപകരും പങ്കെടുക്കുന്ന യോഗം വിളിച്ചുകൂട്ടിയത്. 

ഉച്ചഭക്ഷണത്തിനുള്ള സമയത്ത് പ്ലേറ്റ് കൈവശപ്പെടുത്താനാണ് അധ്യാപകർ തല്ലുകൂടിയത്. ഒടുവിൽ ഹോട്ടൽ ജീവനക്കാർ എത്തി പ്ലേറ്റ് മറ്റൊരു വശത്തേക്ക് മാറ്റി ഓരോർത്തർക്കും വിതരണം ചെയ്യുകയായിരുന്നു.  സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് ഇവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാനായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാൻ യോഗം വിളിച്ചത്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE