അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേക ബെർത്ത്; ഇത് റെയില്‍വേ കരുതല്‍

tarinbirth
SHARE

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് എന്ന പരീക്ഷണവുമായി ഉത്തര റെയിൽവേ. ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് ഒരു തേഡ് എസി കോച്ചിൽ 2 പ്രത്യേക ബെർത്തുകൾ ഒരുക്കിയത്. സീറ്റ് നമ്പർ 12, 60 എന്നിവയിലായിരുന്നു പരീക്ഷണം. 

സാധാരണ സീറ്റിനോടനുബന്ധിച്ച് സ്റ്റോപ്പർ ഉള്ള ബേബി സീറ്റു കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മടക്കിവയ്ക്കാനുമാവും. 

പരീക്ഷണം വിജയമെന്നു കണ്ടാൽ കൂടുതൽ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, അമ്മയ്ക്കും കുഞ്ഞിനും തന്നെ ഈ ബെർത്ത് കിട്ടണമെങ്കിൽ അതിനനുസരിച്ച സംവിധാനം റിസർവേഷൻ സംവിധാനത്തിൽ വരുത്തേണ്ടി വരും. വർഷങ്ങൾക്കു മുൻപ് തൊട്ടിൽ ഒരുക്കിയിരുന്നെങ്കിലും തൊട്ടിൽ ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങളുണ്ടായതോടെ പദ്ധതി ഉപേക്ഷിച്ചു. 

MORE IN INDIA
SHOW MORE