യുവ മോർച്ച സമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് എത്തുമെന്ന് ബിജെപി നേതാവ്; നിഷേധിച്ച് താരം

rahuldravid-10
ചിത്രം കടപ്പാട്; എൻഡിടിവി
SHARE

ബിജെപി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡ്. അടിസ്ഥാന രഹിതമാണ് മാധ്യമ റിപ്പോർട്ടുകളെന്നും താൻ ബിജെപിയുടെ ഒരു യോഗത്തിലും പങ്കെടുക്കുന്നില്ലെന്നും താരം വ്യക്തമാക്കി. 

മെയ് 12 മുതൽ 15 വരെ ഹിമാചലിൽ നടക്കുന്ന യുവമോർച്ച ദേശീയ വർക്കിങ് കമ്മിറ്റിയിൽ ദ്രാവിഡ് പങ്കെടുക്കുമെന്നായിരുന്നു ബിജെപി ധരംശാല എംഎൽഎ വിശാൽ നെഹ്റിയ അവകാശപ്പെട്ടത്. ചടങ്ങിൽ ദ്രാവിഡ് സന്ദേശം നൽകുമെന്നും നെഹ്റിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായി.തുടർന്നാണ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി താരം തന്നെ വിശദീകരണവുമായി എത്തിയത്.  

MORE IN INDIA
SHOW MORE