'യൂണിഫോമിനൊപ്പം കുറി തൊടാം'; യുഎസ് വ്യോമസേനയിലെ ഇന്ത്യൻ വംശജന് അനുമതി

us-thilak
കടപ്പാട്: യുഎസ് എയർഫോഴ്സ്
SHARE

അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലായിരിക്കുമ്പോൾ കുറി അണിയാൻ അനുമതി. ദർശൻ ഷാ എന്ന എയർമാനാണ് ആചാരപ്രകാരമുള്ള കുറി അണിയാൻ അനുവാദം നൽകിയത്. വ്യോമിങ്ങിലെ എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദർശൻ ഷാ. 

ഫെബ്രുവരി 22–നാണ് ദർശനം കുറി അണിയാൻ ഔദ്യോഗിക അനുമതി നൽകിയത്. 90–ാമത് ഓപ്പറേഷണൽ 90-ാമത് ഓപ്പറേഷണൽ മെഡിക്കൽ റെഡിനസ് സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട എയറോസ്‌പേസ് മെഡിക്കൽ ടെക്‌നീഷ്യൻ ഷായ്ക്ക് യുഎസ് എയർഫോഴ്‌സിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അനുമതി ലഭിക്കുന്നത്.

ഗുജറാത്ത് സ്വദേശിയാണ് ദർശൻഷാ. നിലവിൽ അമേരിക്കയിലാണ് താമസം. മതാചാരപ്രകാരമുള്ള കുറി അണിയാൻ അനുവാദം ചോദിച്ച ഷായ്ക്കും അത് അനുവദിച്ച യുഎസ് എയര്‍ ഫോഴ്സിനും ഇപ്പോൾ ലോകം മുഴുവൻ പ്രശംസിക്കുകയാണ്. 'ടെക്സാസിലും, കലിഫോർണിയയിലും ന്യൂ ജഴ്സിയിലും ന്യൂ യോർക്കിലുമുള്ള എന്റെ സുഹൃത്തുക്കള്‍ എനിക്ക് ഇപ്പോൾ സന്ദേശങ്ങൾ അയക്കുന്നു. എയർ ഫോഴ്സിൽ ഇങ്ങനെ ഒന്ന് സംഭവിച്ചതിൽ എല്ലാവർക്കും സന്തോഷമാണ്. ഇത് പുതിയ കാര്യമാണ്. സാധ്യമാകുമെന്ന് ആകും ചിന്തയിൽപ്പോലും കരുതിയിരുന്ന കാര്യമല്ല'. ഷായെ ഉദ്ധരിച്ചുള്ള മാധ്യമവാർത്തകൾ ഇങ്ങനെ. 

യൂണിഫോമിനൊപ്പം ഈ കുറി ധരിക്കുന്നത് എന്നെ ശക്തനാക്കുന്നു. എനിക്ക് നേർവഴി നയിക്കാൻ പ്രേരകമാകുന്നു. തന്റെ മതസ്വാതന്ത്ര്യം പ്രകടമാക്കാൻ സാധിക്കുന്ന രാജ്യത്ത് ജീവിക്കാൻ സാധിക്കുന്നതിൽ കടപ്പെട്ടിരിക്കുന്നുവെന്നും ഷാ പറയുന്നു. 

MORE IN INDIA
SHOW MORE