മാരാമണ്‍ കണ്‍വെന്‍ഷന് സമാപനം; ആർത്തി എല്ലാ ബന്ധങ്ങളും തകർക്കുന്നുവെന്ന് സഭാധ്യക്ഷൻ

maraman-convention
SHARE

നൂറ്റിഇരുപത്തിയേഴാമത് മാരാമണ്‍ കണ്‍വെന്‍ഷന് സമാപനമായി. സഭാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കി. മനുഷ്യന്റെ ആർത്തി എല്ലാ ബന്ധങ്ങളേയും ശിഥിലമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എട്ടു ദിവസം നീണ്ട ദൈവവചന കണ്‍വന്‍ഷന് സമാപനമായി.  പമ്പാ മണല്‍പ്പുറത്ത് നേരിട്ടെത്തിയവര്‍ക്കും ഓണ്‍ലൈന്‍ വഴി ദൈവവചനങ്ങള്‍ കേട്ടവര്‍ക്കും ആനന്ദം. മനുഷ്യന്റെ ആർത്തി പ്രകൃതിയുടെ പോലും താളം തെറ്റിച്ചുവെന്ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു . ആർത്തി എല്ലാ ബന്ധങ്ങളും തകർക്കുന്നു. കുടുംബ ബന്ധങ്ങൾ പോലും തകരുന്ന കാലമാണ്. ആരാധനയെ വികലമാക്കുന്ന രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ. തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നിയന്ത്രണങ്ങള്‍ ഇല്ലാതെ അടുത്ത കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ പിരിഞ്ഞത്.

MORE IN INDIA
SHOW MORE