‘മോദിക്ക് പ്രോംപ്റ്റർ നോക്കി വായിക്കാനേ അറിയൂ..’; അന്ന് രാഹുൽ പറഞ്ഞത്; വിഡിയോ

modi-rahul-promter
SHARE

ടെലിപ്രേംപ്റ്ററിന്റെ തകരാർ മൂലം പ്രസംഗം മുന്നോട്ട് െകാണ്ടുപോകാൻ കഴിയാതെ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. പിന്നാലെ പരിഹാസവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ഇത്രയധികം കള്ളങ്ങള്‍ താങ്ങാന്‍ ടെലിപ്രോംപ്റ്ററിന് പോലും കഴിഞ്ഞില്ലെന്നായിരുന്നു രാഹുൽ ഗാന്ധി കുറിച്ചത്.‌‌‌‌

ഇന്നലെ ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു മോദി സംസാരിച്ച് െകാണ്ടിരിക്കുമ്പോൾ ടെലിപ്രോംപ്റ്റര്‍ തകരാറിലായത്,. ഇതോടെ പ്രസംഗം അൽപനേരം നിർത്തിവയ്ക്കേണ്ടി വന്നു. എന്നാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ടെലിപ്രോംപ്റ്റർ പണിമുടക്ക് വൈറലായി. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ലെന്നും കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കാന്‍ മാത്രമേ പ്രധാനമന്ത്രിക്ക് സാധിക്കുവെന്നും മുൻപ് രാഹുൽ നടത്തിയ പരിഹാസവും ഇതിനൊപ്പം സജീവമാകുന്നുണ്ട്.

MORE IN INDIA
SHOW MORE