കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് ആശ്വാസകണക്ക്

PTI10_20_2021_000115B
SHARE

രാജ്യത്ത് കോവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്ക്. 310 മരണവും റിപ്പോർട്ട് ചെയ്തു. 14.43 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലത്തെ അപേക്ഷിച്ച് രോഗബാധിതർ 7 ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  5.22 % ശതമാനവും കുറഞ്ഞു. 8,891 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം മുപ്പത് ശതമാനം കുറഞ്ഞ് 12,528 ൽ എത്തി. 5,956 പേർക്കാണ് മുംബൈയിൽ പുതിയതായി കോവിഡ് ബാധിച്ചത്. കൊൽക്കത്തയിൽ പ്രതിദിന രോഗികൾ 1,800 ആയതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. 12- 14 പ്രായപരിധിയിൽ ഉള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

MORE IN INDIA
SHOW MORE