‘ഹായ് ഇലോൺ, ഇങ്ങോട്ട് വരൂ’; മസ്കിനെ വിളിച്ച് തെലങ്കാന; കിറ്റെക്സിന് പിന്നാലെ ടെസ്​ല?

ktr-new-tesla
SHARE

തെലങ്കാനയെ വ്യവസായികളുടെ പ്രിയ ഇടമാക്കി മാറ്റാനുള്ള സജീവ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. കേരളത്തിൽ നിന്നും കിറ്റെക്സ് ഗ്രൂപ്പിനെ വിമാനം അയച്ചുവരുത്തി വ്യവസായത്തിന് ഇടമൊരുക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ടെസ്‌ല കമ്പനി സിഇഒ ഇലോൺ മസ്കിനെ ഫാക്ടറി തുടങ്ങാൻ തെലങ്കാനയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മന്ത്രി കെ.ടി.രാമറാവു. ടെസ്‌ലയെ പങ്കാളിയാക്കുന്നതിൽ തെലങ്കാന സർക്കാരിന് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്‌ല ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാരുമായുള്ള വിയോജിപ്പാണ് വൈകുന്നതിനു കാരണമെന്ന് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ക്ഷണം. ‘ഹായ് ഇലോൺ, ഞാൻ ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ മന്ത്രിയാണ്. ഇന്ത്യയിലോ തെലങ്കാനയിലോ ഫാക്ടറി സ്ഥാപിക്കാൻ ടെസ്‌ലയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. തെലങ്കാന സംസ്ഥാനം സുസ്ഥിര സംരംഭങ്ങളിലെ ചാംപ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ്സ് ഇടവുമാണ്’ മസ്കിന്റെ ട്വീറ്റിനു മറുപടിയായി രാമറാവു ട്വീറ്റ് ചെയ്തു.

കേരള സർക്കാരുമായുള്ള വിവാദങ്ങൾക്കു പിന്നാലെ കിറ്റെക്സ് എംഡി സാബു എം.ജേക്കബിനെ തെലങ്കാനയിൽ നിക്ഷേപം നടത്താൻ രാമറാവു ക്ഷണിച്ചിരുന്നു.

MORE IN INDIA
SHOW MORE