ട്രാക്കിൽ സാമൂഹികവിരുദ്ധർ സിമന്റ് തൂണിട്ടു; പാഞ്ഞെത്തി രാജധാനി; ഇടിച്ചുതെറിപ്പിച്ചു

gujart-raja-train
SHARE

റെയിൽവേ ട്രാക്കിൽ വച്ചിരുന്ന സിമന്റ് തൂൺ ഇടിച്ച് തെറിപ്പിച്ച് രാജധാനി എക്സ്പ്രസ്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും ട്രെയിൻ യാത്ര തുടർന്നെന്നും അധികൃതർ പറയുന്നു.  ഗുജറാത്തിലെ വൽസാദിന് സമീപമാണ് സംഭവം. സാമൂഹ്യവിരുദ്ധർ കൊണ്ടുവച്ച സിമന്റ് തൂണാണ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്. വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധികൃതർ.

ഗുജറാത്തിലെ അതുല്‍ സ്‌റ്റേഷന് സമീപം ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന മുംബൈ - ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസാണ്  ട്രാക്കില്‍ കിടന്ന തൂണിലിടിച്ചത്. ഇടിയുടെ ശക്തിയിൽ തൂൺ തെറിച്ചുപോയി. സംഭവം ലോക്കോ പൈലറ്റ് ഉടൻ തന്നെ സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE